മലയാളികൾക്ക് എന്നും സ്നേഹനിധിയായ അമ്മയാണ് കവിയൂർ പൊന്നമ്മ.ആയിരത്തോളം സിനിമകളിൽ അഭിനയിച്ച പൊന്നമ്മ ചെറുപ്രായത്തിൽതന്നെ മുതിർന്ന നടൻമാരുടെ അമ്മയായി അഭിനയിച്ചു. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മവേഷം അണിഞ്ഞു . ഇപ്പോഴിതാ സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നോട് മതം മാറാൻ ആവശ്യപ്പെട്ട പ്രണയത്തെ പറ്റി കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത് .
തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് കവിയൂർ പൊന്നമ്മ ഷോയിൽ പറയുന്നുണ്ട്. ‘ ചെറുതല്ല ഒരിഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു. ജാതിയും , മതവും ഒന്നും നോക്കിയല്ലല്ലോ പ്രണയിച്ചത് . എനിക്ക് എന്റെ കുടുംബം നോക്കണമായിരുന്നു ‘ എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത് .
സ്വന്തം സംസ്ക്കാരത്തെയും , ആത്മാഭിമാനത്തെയും എന്തിന്റെ പേരിലായാലും പണയപ്പെടുത്താൻ തയ്യാറാകാത്ത കവിയൂർ പൊന്നമ്മയെന്നാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്ന കമന്റുകൾ .