വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ദിനംപ്രതി സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. എന്നാൽ ലൈക്കുകൾ കിട്ടുന്നതിനും വൈറലാവുന്നതിനും വേണ്ടി എന്തും ചെയ്യാം എന്ന അവസ്ഥയിലേക്കാണ് ആധുനിക സമൂഹം കടക്കുന്നത്. അത്തരത്തിൽ കാണികളെ ഒന്നടങ്കം രോഷാകുലരാക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തന്റെ ജീവൻ പോയാലും മക്കളെ സംരക്ഷിക്കണം എന്ന ചിന്താഗതിയാണ് പൊതുവെ അമ്മമാർക്കുള്ളത്. എന്നാൽ തന്റെ കുട്ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല തനിക്ക് വൈറലാവണമെന്ന ചിന്താഗതിയുള്ള സ്ത്രീയാണ് വീഡിയോയിലുള്ളത്.
കിണറ്റിന്റെ വക്കത്തിരിരുന്ന് റീൽ ചിത്രീകരിക്കുകയാണ് യുവതി. ഒരു കാൽ കിണറിലേക്കിട്ടാണ് ഇവർ ഇരിക്കുന്നത്. അതിൽ തൂങ്ങിപിടിച്ച് നിൽക്കുന്ന ഒരു കൊച്ചുകുട്ടിയെയും കാണാം. പാട്ടിനനുസരിച്ച് ഇവർ അഭിനയിക്കുകയും കാലുകൾ ചലിപ്പിക്കുമ്പോൾ കുട്ടി തൂങ്ങിനിൽക്കുന്നതും വീഡിയോയിൽ കാണാം.
Family court in custody case: Only mother can love child more. Even more than father.
Le mother:#ParentalAlienation pic.twitter.com/mc1kl5ziFj— Raw and Real Man (@RawAndRealMan) September 18, 2024
അപകടകരമായ വിധത്തിൽ റീൽ ചിത്രീകരിച്ച സ്ത്രീയ്‌ക്ക് നേരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്നും, വൈറലാവാനായി എന്തും ചെയ്യാമോയെന്നും, പൊലീസ് കേസെടുക്കണമെന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് സ്ത്രീക്കെതിരെ ഉയരുന്നത്.