കൽപറ്റ: നവജാത ശിശുവിനെ കൊലപ്പെടുത്തി നേപ്പാൾ സ്വദേശികൾ. മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവരാണ് കുറ്റം സമ്മതിച്ചത്. റോഷന്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൽപറ്റയിൽ നവജാതശിശുവിനെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന പാർവതി പരാതി നൽകിയിരുന്നു. ഗർഭം അലസനായി മഞ്ജു മരുന്ന് നൽകിയെന്നും പരാതിയിൽ പറയുന്നു.
ഏഴാം മാസത്തിലാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ സമ്മതിച്ചു. മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് കൽപ്പറ്റ പൊലീസ് അറിയിച്ചു.















