ആഗോളതലത്തിൽ 50 പൈലറ്റുമാർക്ക് മാത്രം വിമാനം ഇറക്കാൻ അനുമതിയുള്ള ലോകത്തിലെ ഏക വിമാനത്താവളം; പിന്നിലെ കാരണങ്ങൾ പലതാണേ..രസകരമായ 'പാരോ' വിശേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോളതലത്തിൽ 50 പൈലറ്റുമാർക്ക് മാത്രം വിമാനം ഇറക്കാൻ അനുമതിയുള്ള ലോകത്തിലെ ഏക വിമാനത്താവളം; പിന്നിലെ കാരണങ്ങൾ പലതാണേ..രസകരമായ ‘പാരോ’ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഭൂപ്രദേശത്തിന്റെ 97 ശതമാനത്തോളവും പർവതനിരകളുള്ളൊരു രാജ്യമാണ് ഭൂട്ടാൻ. ഹിമാലയൻ മലനിരകളെ തൊട്ടുതലോടി സ്ഥിതി ചെയ്യുന്ന പാരോ അന്താരാഷ്‌ട്ര വിമാനത്താവളം ലോക പ്രശസ്തമാണ്. ആ​ഗോള തലത്തിൽ 50 പേർക്ക് മാത്രമേ ഇവിടെ വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതിയുള്ളൂവെന്നതാണ് പാരോ വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നത്.

18,000 അടി ഉയരത്തിലുള്ള പർവതങ്ങൾക്കിടയിലൂടെ വേണം വിമാനങ്ങൾ നിയന്ത്രിക്കാൻ. 7,341 അടി നീളമുള്ള റൺവേയിലൂടെ അതീവ ശ്രദ്ധയോടെ മാത്രമേ വിമാനം ലാൻഡ് ചെയ്യാൻ കഴിയൂ. പ്രത്യേക പരിശീലനവും റഡാറിന്റെ നിർദ്ദേശങ്ങളില്ലാതെയും വേണം ലാൻഡിം​ഗ് നടത്താൻ. ചെറിയൊരു അശ്രദ്ധ ഒരു പക്ഷേ വൻ അപകടങ്ങൾക്ക് കാരണമായേക്കാം. ചിലപ്പോൾ സമീപത്തെ വീടുകളിലേക്ക് പോലും വിമാനം ഇടിച്ചിറങ്ങിയേക്കാം. അതുകൊണ്ട് തന്നെ പരോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ 50 ജെറ്റ് ജോക്കികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. കാറ്റ​ഗറി സിയിലുള്ള പൈലറ്റുകളാണ് ഈ ജീവൻ മരണ പോരാട്ടത്തിന് മുന്നിട്ടിറങ്ങുന്നത്.

വെല്ലുവിളി നിറഞ്ഞ പ്രവർത്തനമാണെങ്കിലും പരോ വിമാനത്താവളത്തിൽ ലാൻഡിം​ഗ് അപകടം നിറഞ്ഞതല്ലെന്നാണ് ആഭ്യന്തര വിമാന സർവീസ് നടത്തുന്ന ഡ്രക് എയറിന്റെ ക്യാപ്റ്റൻ ചിമി ഡോർജി പറയുന്നത്. സ്ഥലത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ആദ്യം ആവശ്യം. പരോയിലേക്ക് ലാൻഡിം​ഗ് നടത്തുന്നതിനായി പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂറ്റൻ പർവതങ്ങളാണ് ചുറ്റിലും. സമുദ്രനിരപ്പിൽ നിന്ന് 7,382 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുന്തോറും വായുവിന്റെ കനം കുറഞ്ഞുവരുന്നു. ഈ സമയം വിമാനത്തിന്റെ വേ​ഗത കുറവാണെങ്കിലും വായുവിലൂടെ പെട്ടെന്ന് നീങ്ങും. കാലാവസ്ഥയാണ് മറ്റൊരു പ്രതികൂല ഘടകം. ഉച്ചയ്‌ക്ക് ശേഷം റൺവേയിൽ ഇറങ്ങാൻ സാധിക്കില്ല. താപനില കൂടുമ്പോൾ, മഴ പെയ്തിട്ടില്ലെങ്കിൽ ഭൂമി വരളും, ഇത് കാറ്റിന്റെ ​ഗതിയെ സ്വാധീനിക്കും. രാവിലെ സമയങ്ങളിൽ ഈ പ്രശ്നമില്ലെന്നും ഡോർജി പറയുന്നു. റഡാർ സംവിധാനം ലഭ്യമല്ലാത്തതിനാൽ ഏത് സമയത്തും ഇവിടെ വിമാനമിറക്കാൻ സാധിക്കില്ല. അതുപോലെ തന്നെ പർവതങ്ങളിൽ ഇടിച്ച് ഇറങ്ങാനുള്ള സാധ്യതയുമേറെയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Tags: bhutan
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies