ഷിരൂരിലെ ഗംഗാവലിയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയം. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് അസ്ഥി ഭാഗം കണ്ടെത്തിയത്. ഇത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തിയതിന് ശേഷമേ മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. കൈ ഭാഗത്തെ അസ്ഥിയാണെന്നാണ് സൂചന. അസ്ഥി ആരുടേതെന്ന് അറിയാൻ ഡിഎൻഎ പരിശോധന നടത്തും.
ഷിരൂരിൽ കാണാതായ അർജുനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അർജുന്റെ ലോറിയും ഇതുവരെ ലഭിച്ചിട്ടില്ല. ഗംഗാവലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.















