അമൃത്സർ: വീണ്ടും ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം. പഞ്ചാബിലെ ബത്തിൻഡയിലാണ് സംഭവം. ബത്തിൻഡ- ഡൽഹി റെയിൽപാതയിൽ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കണ്ടെടുത്തു. പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് നിഗമനം.
ട്രെയിനുകളൊന്നും തന്നെ ഈ സമയം ട്രാക്കിലൂടെ പോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഒൻപത് ഇരുമ്പ് കമ്പികളാണ് കണ്ടെടുത്തത്. റെയിൽവേ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം. ഒരു ദിവസം തന്നെ രണ്ടിടത്താണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്.
#WATCH | Bathinda, Punjab: Iron rods were recovered from the Bathinda-Delhi railway track in Bathinda yesterday
“…9 iron rods have been recovered from the spot. GRP (Government Railway Police) has registered a case against an unknown person and further investigation is being… pic.twitter.com/2FerTtAqrO
— ANI (@ANI) September 23, 2024
ഇന്നലെ കാൺപൂരിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്. ഡൽഹി-ഹൗറ റെയിൽപാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
Read More At: ഇത്തവണ ഗ്യാസ് സിലിണ്ടർ; തുടർക്കഥയായി ട്രെയിൻ അട്ടിമറി ശ്രമം















