കേന്ദ്ര സർക്കാരിന് കീഴിൽ ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്കിത് സുവർണാവസരം. കനറാ ബാങ്ക് അപ്രൻ്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാല് വരെ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി.
20-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. കേരളത്തിൽ ഉൾപ്പടെ നിയമനം ലഭിക്കും. ദിവ്യാംഗർക്കും പട്ടികവിഭാഗങ്ങൾക്കും ഫീസില്ല,. മറ്റുള്ള വർ 500 രൂപ അപേക്ഷ ഫീസ് ഓൺലൈനായി അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് canarabank.com സന്ദർശിക്കുക.















