തൃശൂർ: ആളൂരിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ സെന്റർ ഉടമയായ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത് ആണ് അറസ്റ്റിലായത്. പ്രദേശത്തെ മുന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ശരത്.
2021 മുതൽ നിരവധി തവണ ശരത് പീഡനത്തിന് ഇരയാക്കി എന്നണ് പരാതിയിൽ പറയുന്നത്. ട്യൂഷന് എത്തിയ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തുവെന്നും പരാതിയിൽ പറയുന്നു. ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അമ്മയ്‌ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിൽ എത്തി പരാതി നൽകുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതയാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ശരത്തിന്റെ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.