മുംബൈ : ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്. ഇന്ന് അതിൻ മേൽ അവകാശവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ മതപ്രഭാഷകൻ സക്കീർ നായിക് .
‘ അംബാനിയുടെ ഈ സ്വത്ത് വഖഫ് ബോർഡിൻ്റേതാണ്. ഏതോ മുസ്ലീം തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകണം. അയാൾക്കെതിരെ കേസെടുത്തു. കേസ് കാരണം അദ്ദേഹത്തിന് പിന്നെ ആ ഭൂമിയിൽ വീട്ടിൽ കയറാൻ പോലും കഴിഞ്ഞില്ല ‘ എന്നാണ് സക്കീർ നായിക് പറയുന്നത് . യാതൊരു തെളിവുമില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തി വിവാദം സൃഷ്ടിക്കാനാണ് സാക്കീർ നായികിന്റെ ശ്രമമെന്നാണ് സൂചന .
മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ട ശേഷമാണ് ഇത്തരം അവകാശവാദം . നേരത്തെ വഖഫ് ബോർഡിന്റെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുകയാണെന്നും സാക്കീർ നായിക് പറഞ്ഞിരുന്നു .















