അൽ ജസീറ ചാനലിന്റെ ഓഫീസ് അടച്ചുപൂട്ടി ഇസ്രായേൽ സൈനികർ . ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ബാങ്ക് ബ്യൂറോ ഓഫീസിലെത്തി റെയ്ഡ് നടത്തിയ ശേഷമാണ് അവിടെയുള്ള ജീവനക്കാരോട് ‘ക്യാമറ എടുത്ത് പുറത്തിറങ്ങാൻ’ നിർദ്ദേശം നൽകിയത് . പിന്നാലെ ഇവരെ പുറത്താക്കി ഓഫീസ് സീൽ ചെയ്യുകയായിരുന്നു.
ഖത്തർ ആസ്ഥാനമായുള്ള ഇസ്ലാമിസ്റ്റ് ചാനലായ അൽ ജസീറ ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വിവരങ്ങളും ഏകപക്ഷീയമായ റിപ്പോർട്ടിംഗും ചെയ്യുന്നുവെന്നാണ് ആരോപണം . കഴിഞ്ഞ 11 മാസമായി തുടരുന്ന ഇസ്രായേലിന്റെ ഹമാസ് വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ചാനൽ ഓഫീസിൽ ഈ റെയ്ഡ് നടത്തിയത്.
അൽ ജസീറ 45 ദിവസത്തേക്ക് അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവ് ഇസ്രായേൽ സൈനികനാണ് കൈമാറിയതെന്ന് അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ ഒമാരി പറയുന്നു . കഴിഞ്ഞ മേയിൽ അൽ ജറുസലേമിലെ ജസീറ ചാനലും സീൽ ചെയ്തിരുന്നു .















