ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മുഖ്യമന്ത്രി കസേരയിലിരിക്കാൻ തയ്യാറാകാതെ അതിഷി മർലേന. അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്‌ക്ക് സമീപം മറ്റൊരു കസേരയിട്ടാണ് അതിഷി ഡൽഹി ഭരിക്കാൻ ഒരുങ്ങുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.
മുഖ്യമന്ത്രി കസേരയിലിരിക്കാതെ ഭരിക്കാൻ ശ്രമിക്കുന്ന അതിഷിയുടെ പ്രവൃത്തി ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. മുഖ്യമന്ത്രി കസേരയിലിരിക്കുന്നില്ലെങ്കിൽ എന്തിനാണ് അവർ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായത്? ഡൽഹി ഇനിയാര് ഭരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കെജ്‌രിവാളിന്റെ മുഖം സംരക്ഷിക്കാനുള്ള അവസാനത്തെ അടവാണ് അതിഷി നടപ്പിലാക്കുന്നതെന്നും വിരേന്ദ്ര സച്ച്‌ദേവ കുറ്റപ്പെടുത്തി.
ലാലു- റബ്രി, മൻമോഹൻ- സോണിയ മാതൃകയാണ് ആം ആദ്മിയും പിന്തുടരുന്നത്. അഴിമതി നിറഞ്ഞ ഭരണം നടത്താനാണ് അവർ ആഗ്രഹിക്കുന്നത്. അതിഷിയും കെജ്‌രിവാളും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. എന്തിനാണ് റബ്ബർ സ്റ്റാമ്പിനെയോ പാവകളെയോ മുഖ്യമന്ത്രിയാക്കുന്നതെന്ന ചോദ്യമാണ് ആം ആദ്മിയോട് ഇന്ന് ജനങ്ങൾ ചോദിക്കുന്നത്. മുഖ്യമന്ത്രി കസേരയിലിരുന്ന് ഭരിക്കാനറിയാത്തവർ ഇത്തരം പദവിക്ക് യോജിച്ചവരല്ലെന്നും ബിജെപി ദേശീയവക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
#WATCH | BJP spokesperson Pradeep Bhandari says, “Atishi and Arvind Kejriwal want to run government like Lalu-Rabri model and Manmohan-Sonia model. They want to run a corrupt government. The people of Delhi are asking them a question as to why a rubber stamp or a puppet CM is… pic.twitter.com/2Xr85OJZTh
— ANI (@ANI) September 23, 2024
കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് ഡൽഹി മുഖ്യമന്ത്രിയായി അതിഷി അധികാരമേറ്റത്. തുടർന്ന് മുഖ്യമന്ത്രി കസേരയിലിരിക്കാൻ കൂട്ടാക്കാതെ അരവിന്ദ് കെജ്‌രിവാളിനായി കസേര ഒഴിച്ചിടുകയായിരുന്നു. ഭരതനെന്ന പോലെ ഡൽഹി ഭരിക്കുമെന്ന വിചിത്ര വാദമാണ് അതിഷി ഉയർത്തുന്നത്.















