സ്ത്രീകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് മുൻ തെന്നിന്ത്യൻ നടി സനാ ഖാൻ. ഭാര്യമാരെ ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ പുരുഷന്മാർ അനുവദിക്കുന്നത് എന്തിനാണെന്ന് ചോദിച്ച അവർ ഭർത്താക്കന്മാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നും ചോദിച്ചു. റുബീന ദിലൈക്കുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലായിരുന്നു സനാ ഖാന്റെ പരാമർശം.
“എല്ലാ പുരുഷന്മാർക്കും ഭാര്യമാർ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരിക്കും ആവശ്യം. എന്നാൽ ഭാര്യമാരെ ചെറിയ വസ്ത്രം ധരിക്കാൻ അനുവദിക്കുന്നവരെ കാണുമ്പോൾ ആ പുരുഷന്മാർക്ക് എന്താണ് കുഴപ്പമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.
ഏതെങ്കിലും പുരുഷൻ അവരുടെ ഭാര്യയെ ഹോട്ടെന്ന് വിളിക്കുന്നത് താത്പ്പര്യപ്പെടുന്നുണ്ടോ? അതിനാണ് ഇത്തരം വസ്ത്രം ധരിപ്പിക്കാൻ അനുവദിക്കുന്നത്. നിങ്ങൾ അതിൽ അഭിമാനിക്കുന്നുണ്ടോ? ഒരുതരം ആത്മാഭിമാനം പോലെ, നിങ്ങൾക്കറിയാം അവർ നിങ്ങളുടെ സ്വന്തമാണെന്ന്” —സനാ ഖാൻ പറഞ്ഞു.
Sana Khan says men shouldn’t allow their women to wear short clothes. This is where her infinite hypocrisy is exposed, she can talk for herself and her regressive husband, who gives her the right to talk about Hindus?
This community missed the train in 1947 only to solve for… pic.twitter.com/nSvLPFeVuY
— JyotiKarma🚩🇮🇳 (@JyotiKarma7) September 23, 2024