തിരുപ്പതി ലഡ്ഡുവിൽ നിന്ന് പുകയിലയെന്ന് ആരോപണം. പേപ്പറിൽ പൊതിഞ്ഞ നിലയിലുള്ള പുകയില കഷ്ണങ്ങളാണ് ലഭിച്ചതെന്ന് ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീ പറഞ്ഞു. ലഡ്ഡു തയ്യാറാക്കാനായി നെയ്യില് മൃഗക്കൊഴുപ്പ് ചേർത്തെന്ന പരിശോധന ഫലം പുറത്തുവന്നതിനി പിന്നാലെയാണ് പുതിയ ആരോപണം.
സെപ്റ്റംബർ 19-നാണ് ദോന്തു പത്മാവതി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ച ലഡ്ഡു വീട്ടിലുള്ളവർക്കും അയൽപക്കകാർക്കും നൽകാനായി എടുത്തപ്പോഴാണ് ചെറിയ പേപ്പറിൽ പൊതിഞ്ഞ പുകയില ലഭിച്ചത്. പ്രസാദത്തിന്റെ പവിത്രതയ്‌ക്ക് കളങ്കം വരുത്തിയെന്ന് അവർ ആരോപിച്ചു.
ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് ടിടിഡി ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം. ഇതോടെ തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതികൂട്ടിലായിരിക്കുകയാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുൻ സർക്കാരിന്റെ കാലത്ത് നെയ്യിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.















