കൊല്ലൂർ : ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ മഹാനവമി ഒക്ടോബർ 11 നായിരിക്കും. വിജയദശമി 12 നാണ്. വിദ്യാരംഭവും അന്ന് തന്നെ.
ഒക്ടോബർ 11 ന് രാത്രി ആയിരിക്കും ഇക്കുറി പുഷ്പ രഥോത്സവം. 11 ന് രാത്രി 9 .30 ഓടെ പുഷ്പ രഥോത്സവം ആരംഭിക്കും. പിറ്റേ ദിവസം 12 ന് പോലർച്ചെ ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ ഉച്ചയോടെ പൂർത്തിയാകും എന്ന് കരുതുന്നു .