കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാതെ സർക്കാർ; അവധി ആവശ്യം ശക്തമാകുന്നു
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാതെ സർക്കാർ; അവധി ആവശ്യം ശക്തമാകുന്നു

Janam Web Desk by Janam Web Desk
Sep 24, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാൽ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ചില വ്യത്യാസങ്ങളോടെ വരുന്നതിനാലാണ് ഇത്.

 

ഇതും വായിക്കുക

പൂജവയ്പ് പ്രമാണിച്ച് ഒക്ടോബർ 11 ന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ : ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)……

 

മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതൽ നവരാത്രി ആരംഭിക്കും. സാധാരണഗതിയിൽ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. എന്നാൽ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളുന്നു. ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഓരോ തിഥിയും. എങ്കിൽ ഇത്തവണ ഭൂരിപക്ഷം തിഥികൾക്കും അൽപ്പം ദൈർഘ്യം കൂടുതലാണ്. അതിനാൽ പ്രഥമ മുതൽ നവമി വരെ ഓരോ തിഥിക്കും 24 മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുണ്ട്.

ഇതും വായിക്കുക

പൂജവയ്പ് : ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘ് , കേരളം (ഉവാസ്).

 

അഷ്ടമി തിഥി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഒക്ടോബർ 10 വ്യാഴാഴ്ച (1200 കന്നി 24) ഉച്ചയ്‌ക്ക് 12:28 ന് സപ്തമി തിഥി അവസാനിക്കുന്നു. ശേഷം അഷ്ടമി തിഥിയാണ്. അതേ സമയം ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അന്ന് വൈകിട്ട് അഷ്ടമിയുടെ സ്പർശം ഇല്ലാത്തതിനാൽ തലേന്നാണ് പൂജവെയ്പ്പ്.

 

ഇതും വായിക്കുക

പൂജവയ്പ്: ഒക്ടോബര്‍ 11ന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ.

 

ദശമി അഥവാ വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് കയറിയാണ് ഉള്ളത്. ഒക്ടോബർ 12 ശനിയാഴ്ച ഉദയാത്പരം (രാവിലെ ) 11 നാഴിക 47 വിനാഴിക വരെ, അതായത് രാവിലെ 10:55 am വരെ നവമി തിഥിയാണ്. പതിനൊന്നാം ദിവസം ഒക്ടോബർ 13 ( കന്നി 27 ) ഞായറാഴ്ച ഉദയാത്പരം 7 നാഴിക 17 വിനാഴിക ദശമി തിഥി ഉള്ളതിനാൽ ( രാവിലെ 9:06 am വരെ ) അന്നാണ് കേരളാചാര പ്രകാരം വിജയദശമിയുടെ ഭാഗമായുള്ള വിദ്യാരംഭം ആചരിക്കേണ്ടത്. കേരളത്തിൽ തിഥി നോക്കിയുള്ള ആചാരങ്ങൾക്ക് ഉദയാത്പരം 6 നാഴികയിലധികം ആ തിഥിയുണ്ടോ എന്ന് നോക്കിയുള്ള നിയമമാണ് പതിവ്.

 

ഇതും വായിക്കുക

ഒക്ടോബര്‍11 വെള്ളിയാഴ്ച ദുര്‍ഗാഷ്ടമിക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്.

 

അങ്ങിനെ വരുമ്പോൾ ഇത്തവണ ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ച് വെള്ളിയും ശനിയും കഴിഞ്ഞ് ഒക്ടോബർ 13 ഞായറാഴ്ച രാവിലെയാണ് പൂജ എടുക്കേണ്ടത്. കേരളത്തിലെ സർക്കാർ കലണ്ടർ ഉൾപ്പെടെ ഒട്ടു മിക്ക പ്രധാന കലണ്ടറുകളിലും ഒക്ടോബർ 10 ആണ് പൂജപൂജവെയ്പ്പായി നിർണ്ണയിച്ചിരിക്കുന്നത്. എന്നാൽ ഒക്ടോബർ 11 വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടില്ല. ആചാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അനുസരിച്ച് പ്രധാന തീയതികൾ നിർണ്ണയിക്കുന്ന സന്ദർഭങ്ങളിൽ അവധി നൽകിയ ചരിത്രം മുൻപും കേരളത്തിലുണ്ട് താനും.

Tags: PUBLIC HOLIDAYVIJAYADASHAMImahanavamiVidyarambhamDurgashtami
ShareTweetSendShare

More News from this section

“ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം, സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്:കുടുംബവും പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

‘വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം’, പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേ‍‍ർന്ന് ദിവ്യ. എസ്. അയ്യർ

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

Latest News

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies