ഹൈദരബാദ് : നടൻ പ്രകാശ് രാജിനെതിരെ പൊട്ടിത്തെറിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . പലപ്പോഴും ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുന്ന പ്രകാശ് രാജിന് തക്ക മറുപടിയാണ് പവൻ കല്യാൺ നൽകിയിരിക്കുന്നത് .
തിരുപ്പതി ലഡ്ഡുവിൽ മായം ചേർത്ത സംഭവത്തിൽ പ്രതികരിച്ച പവൻ കല്യാണിനെ പ്രകാശ് രാജ് വിമർശിച്ചിരുന്നു . എന്നാൽ സനാതന ധർമ്മത്തിന് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയാണ് പവൻ കല്യാൺ രംഗത്തെത്തിയത് .
‘ മതേതരത്വം ഒരു വിഭാഗത്തിന് മാത്രമുള്ള കാര്യമല്ല .ഞാൻ എന്തിന് സംസാരിക്കാതിരിക്കണം . എന്റെ സ്വന്തം മതം ആക്രമിക്കപ്പെടുമ്പോൾ ഞാൻ സംസാരിക്കരുതെന്നാണ് ചിലർ പറയുന്നത് . ഞാൻ ഒരു മതത്തിനും എതിരായി സംസാരിക്കുന്നില്ല . തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) ചെയർമാനെന്ന നിലയിൽ തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഹിന്ദുക്കളായ വൈഎസ്ആർ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുക മാത്രമാണ് ‘ – അദ്ദേഹം പറഞ്ഞു.
“പ്രകാശ് രാജ് ഗാരൂ, നിങ്ങൾ പാഠങ്ങൾ പഠിക്കണം. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. പ്രകാശ് രാജ് മാത്രമല്ല, മതേതരത്വത്തിന്റെ പേരിൽ ചിന്തിക്കുന്ന എല്ലാവരേയും നിങ്ങൾക്ക് വഴിതെറ്റിക്കാം. ഞങ്ങൾക്ക് അങ്ങേയറ്റം വേദനയുണ്ട്. ഞങ്ങളുടെ വികാരങ്ങളെ കളിയാക്കരുത്, ഞങ്ങൾക്ക് ആഴത്തിൽ മുറിവേറ്റിരിക്കുന്നു. അത് നിങ്ങൾക്ക് രസകരമായിരിക്കാം. അത് ഞങ്ങൾക്ക് രസകരമല്ല. അതൊരു അഗാധമായ വേദനയാണ്, ആഴത്തിലുള്ള വേദനയാണ്. മറ്റ് മതങ്ങളെക്കുറിച്ചും ഇതേ രീതിയിൽ സംസാരിക്കാൻ ധൈര്യപ്പെടുമോ . ഒരിക്കലും മറക്കരുത്. സനാതന ധർമ്മത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് 100 തവണ ചിന്തിക്കുക. അത് മതി,” അദ്ദേഹം കൂട്ടിച്ചേർത്തു.















