പാരിസ് ഫാഷൻ വീക്കിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് താരങ്ങളായിരുന്നു ഫാഷൻ വീക്കിൽ എത്തിയത്. അഴകിന്റെ റാണി ഐശ്വര്യ റായിയും ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടും ചടങ്ങിൽ മാറ്റുരച്ചു. ഫ്രഞ്ച് ബ്രാൻഡ് Mossiക്ക് വേണ്ടി ഓഫ്-ഷോൾഡർ റെഡ് ഗൗണായിരുന്നു ഐശ്വര്യ അണിഞ്ഞിരുന്നത്. ബ്യൂട്ടി ബ്രാൻഡ് L’Oréalന്റെ ആഗോള ബ്രാൻഡ് അംബാസിഡറായ ആലിയ Gaurav Gupta Coutureന്റെ ഔട്ട്ഫിറ്റാണ് ധരിച്ചത്. എന്നാൽ വീഡിയോകൾ വൈറലായതോടെ നിരാശയിലാണ് ആലിയയുടെ ആരാധകർ. താരം അണിഞ്ഞ മെറ്റൽ-കാസ്റ്റ് സിൽവർ ബ്രസ്റ്റ്പ്ലേറ്റ് വസ്ത്രം അത്രപോരെന്നാണ് വിമർശനം.
സൂപ്പർ മോഡലുകളായ Kendall Jenner, Cara Delevingne, Heidi Klum, actresses Andie MacDowell, Eva Longoria, Simone Ashley എന്നിവർക്കൊപ്പം റാംപിൽ വന്ന ആലിയ മറ്റുള്ളവരേക്കാൾ മികച്ചുനിന്നില്ലെന്ന് മാത്രമല്ല, ഏറ്റവും മോശം വസ്ത്രം ധരിച്ചാണ് എത്തിയതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. ഇത്തരം പരിപാടികളിൽ പങ്കെടുത്ത് വിമർശനവും പരിഹാസവും സ്ഥിരമായി കേൾക്കാറുള്ള ഐശ്വര്യ റായിക്ക് ഇത്തവണ ഫുൾമാർക്കാണ് ആരാധകർ നൽകിയത്. പകരം ആലിയയെ എയറിൽ കയറ്റുകയും ചെയ്തു.
metal-cast silver breastplate മേൽവസ്ത്രത്തിന് പെയറായി കറുപ്പ് ഷരാരാ ട്രൗസറുകളാണ് ആലിയ ധരിച്ചിരുന്നത്. താരത്തെ ട്രോളിയാണ് ഒരുകൂട്ടം രംഗത്തെത്തിയതെങ്കിലും ഇതിനെ പ്രതിരോധിച്ചും ആരാധകരിൽ ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. എപ്പോഴത്തേയും പോലെ പാരിസ് ഫാഷൻ വീക്കിലും ആലിയ അതീവ സുന്ദരിയായി എത്തിയെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്.
ചിത്രങ്ങൾ കാണാം..