ഫ്രാൻസിന്റെ വെറ്ററൻ താരം റാഫേൽ വാരൻ പ്രൊഫഷണൽ ഫുട്ബോൾ മതിയാക്കി. 31-ാം വയസിലാണ് മുൻ റയൽ-യുണൈറ്റഡ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. തുടരെയുണ്ടാകുന്ന പരിക്കിനെ തുടർന്നാണ് നിർണായക തീരുമാനമെടുക്കാൻ അദ്ദേഹം നിർബന്ധിതനായത്. മാഞ്ചസ്റ്ററിൽ നിന്ന് സീരി എയിലെ കോമോയിൽ എത്തിയ താരത്തിന് അരങ്ങേറ്റ മത്സരത്തിൽ തന്നെ പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചുവരാനുമായില്ല. ഇതാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. റയൽ മാഡ്രിഡിനൊപ്പം നാലു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വരാനെയ്‌ക്ക് കഴിഞ്ഞു.
കോമോയിലെത്തിയ താരത്തിന് മുട്ടിൽ പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന ഫ്രീ ട്രാൻസറിലായിരുന്നു ഇറ്റലിയിലേക്കുള്ള കൂടുമാറ്റം. പരിക്കിനെ തുടർന്ന് അദ്ദേഹത്തെ സിരി എ സ്ക്വാഡിലേക്ക് കോമോ രജിസ്റ്റർ ചെയ്തിരുന്നില്ല. വൈകാരികമായ കുറിപ്പ് പങ്കുവച്ചാണ് വരാൻ വിരമിക്കൽ പങ്കുവച്ചത്.
“എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ടെന്ന് അവർ പറയുന്നു. എനിക്കും ക്ലബുകൾക്കും രാജ്യത്തിനും ടീമംഗങ്ങൾക്കും ആരാധകർക്കും വേണ്ടിയും പോരാടുന്നത് ഞാൻ ഏറഎ ആസ്വദിച്ചിരുന്നു. എന്റെ യാത്രയിലെ ഓരോ നിമിഷത്തെയും ഞാൻ സ്നേഹിച്ചിരുന്നു. എനിക്ക് പശ്ചാത്താപമില്ല, ഒന്നും മാറ്റാൻ ആഗ്രഹിക്കുന്നില്ല. സ്വപ്നം കണ്ടതിലേറെ എനിക്ക് ജയിക്കാനായി. പ്രശംസകൾക്കും ട്രോഫികൾക്കും ഉപരി എനിക്കേറെ അഭിമാനമുണ്ട്”.—-വരാൻ കുറിച്ചു.
View this post on Instagram
“>
2023 ഫെബ്രുവരിയിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച വരാൻ 93 തവണ ഫ്രഞ്ച് കുപ്പായം അണിഞ്ഞു. 2018ൽ രാജ്യത്തിനൊപ്പം ലോകകപ്പ് നേടി. റയൽ മാഡ്രിഡിനൊപ്പം 18 മേജർ ട്രോഫികൾ നേടി. മൂന്ന് ലാലിഗയും നാല് ചാമ്പ്യൻസ് ലീഗ് കിരീടവുമടക്കമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രധാന താരമായിരുന്ന വരാൻ ഇവിടെ രണ്ട് ട്രോഫികളും ജയിച്ചു.















