കത്വ: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പാക് യുവതിയെ കാണാൻ അതിർത്തി വഴി കടക്കാൻ ശ്രമിച്ച് കശ്മീർ സ്വദേശി പിടിയിൽ. ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷെയ്ഖാണ് ഗുജറാത്ത് അതിർത്തി വഴി കടക്കാൻ ശ്രമിച്ചത്.
കച്ച് അതിർത്തി വഴി പാകിസ്താനിലേക്ക് കടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇംതിയാസ് കശ്മീരിൽ നിന്ന് കച്ചിലേക്ക് പുറപ്പെട്ടത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പൊലീസ് അയാളെ തടഞ്ഞു. അനുമതിക്കായി ഗ്രാമീണരുടെ സഹായം തേടാനും ഇയാൾ ശ്രമിച്ചു. തുടർന്നാണ് പൊലീസ് പിടിയിലാകുന്നത്. അന്വേഷണത്തിൽ ഇയാൾക്ക് മാനസികാസ്വസ്ഥ്യമുള്ളതായി തെളിഞ്ഞു.















