കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. ടെക്നീഷ്യൻ-‘എ’, ഓഫീസ് അസിസ്റ്റൻ്റ് Gr.III തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം. 12 ഒഴിവുകളാണുള്ളത്. ഓൺലൈനായി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
ഇന്ത്യയൊട്ടാകെ നിയമനം ലഭിക്കും. 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. ടെക്നീഷ്യൻ-‘എ’ തസ്തികയിലേക്ക് അപേക്ഷിക്കാൻ 35 വയസും ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ 25 വയസുമാണ് പ്രായപരിധി. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. പിന്നോക്ക് വിഭാഗം, ദിവ്യാംഗർ, വനിതകൾ എന്നിവർ ഒഴികെയുള്ളവപർ 885 രൂപ ഫീസായി അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് ncsm.gov.in സന്ദർശിക്കുക.