ജയം രവിയുടെ മുൻഭാര്യ ആർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്പോൾ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. “മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന ചില വാർത്തകളുണ്ട്, അത് തെറ്റായ അവകാശവാദങ്ങളാണ്. അഭിഭാഷകൻ മുഖേന പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് ശേഷമാണ് അദ്ദേഹം എന്നെ സമീപിച്ചത്. ചെന്നൈയിൽ ആരും ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹമില്ലാതിരുന്നതു കാരണമാണ് അദ്ദേഹം എന്നെ സമീപിച്ചത്. എന്നാൽ തെറാപ്പിക്ക് ഞാൻ പെട്ടെന്ന് സമ്മതിച്ചില്ല. അദ്ദേഹത്തെ സഹായിക്കാനാകണമെന്ന് എനിക്ക് ഉറപ്പിക്കണമായിരുന്നു”.
“രവി എന്റെ സുഹൃത്തും ക്ലെയ്ൻ്റുമാണ്. അദ്ദേഹം വിവാമോചന നോട്ടീസ് അയക്കുന്നതു വരെ അദ്ദേഹത്തെ എനിക്ക് അടുത്തറിയില്ലായിരുന്നു. തങ്ങൾക്കിടയിൽ ഇപ്പോൾ റൊമാൻ്റിക് റിലേഷൻഷിപ്പ് ഒന്നുമില്ല. ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടിട്ടില്ല. ഞങ്ങളുടെ പരിധിയെക്കുറിച്ച് ബോദ്ധ്യമുണ്ട്. അതൊക്കെ മാദ്ധ്യമങ്ങൾ ഉണ്ടാക്കിയതാണ്. ഭാവിയിൽ അങ്ങനെയുണ്ടായാലും അതിന് ഉത്തരവാദി മാദ്ധ്യമങ്ങളാകും. ആരും ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടാൻ പാടില്ല. അതിന് ലിംഗ ഭേദമില്ല. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. തെറാപ്പി സെക്ഷനുകളിലെ കുറിപ്പുകൾ എനിക്ക് ജയം രവിയുടെ അനുമതിയോടെയോ അല്ലാതെയോ കോടതിയിൽ എത്തിക്കാനാകും”.
“രവിയോട് ആർതി ചെയ്തത് പുറത്തുവരുമെന്ന ഭയത്തിലാണ് അവൾ അത് മറയ്‌ക്കാൻ എന്നെ ബലിയാടാക്കുന്നത്. കഴിഞ്ഞ ഒരുമാസമായി അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കാനും ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കാനും അവളും കുടുംബവും ചെയ്തതോക്കെ ചോദ്യം ചെയ്യപ്പെടണം. ഇത് എന്നെ സംബന്ധിക്കുന്ന സർക്കസുകളല്ല. എനിക്ക് ട്രിപ്പീസ് കളിക്കാനുമാകില്ല. ഇനിയും വ്യക്തിഹത്യ നടത്തിയാൽ നിയമ നടപടി സ്വീകരിക്കും”—-കെനിഷ ഫ്രാൻസിസ് പറഞ്ഞു