ഇയർബഡ്സ് ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കി യുവാവിന്റെ വെളിപ്പെടുത്തൽ. തന്റെ കാമുകിയുമായി സംസാരിച്ചുകൊണ്ടിരിക്കവെ അവളുടെ ഇയർബഡ് പൊട്ടിത്തെറിച്ചുവെന്നും പെൺകുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. സാംസങ് ഗ്യാലക്സ് ബഡ്സ് എഫ്ഇ യൂസറിനാണ് ദുരനുഭവമുണ്ടായത്. തുർക്കിയിലെ അങ്കാറയിലാണ് സംഭവം.
Samsung Galaxy Buds FE ആണ് പൊട്ടിത്തെറിച്ചത്. Galaxy S23 Ultraയിൽ ഉപയോഗിക്കാൻ വേണ്ടി വാങ്ങിയ ബഡ്സ് ആയിരുന്നുവെന്ന് ഉപഭോക്താവ് പറയുന്നു. യുവാവിന് വേണ്ടി വാങ്ങിയ ഇയർബഡ്സ് കാമുകിക്ക് ഉപയോഗിക്കാൻ കൊടുത്തപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്.
Adanaയിലെ Cemalpasa-യിലുള്ള സാംസങ് സർവീസ് സെന്ററിൽ ബഡ്സ് എത്തിച്ചതായി യൂസർ അറിയിച്ചു. കത്തിക്കരിഞ്ഞ ബഡ്സ് കണ്ടതും അധികൃതർ മാപ്പുചോദിച്ചു. എന്നാൽ ബഡ്സ് പൊട്ടിത്തെറിച്ചതല്ല, രൂപമാറ്റം വന്നതാണെന്നാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ വിളിച്ചുപറഞ്ഞത്. പുതിയ ബഡ്സ് നൽകാമെന്നും കമ്പനി അറിയിച്ചു.
എന്നാൽ കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഉപഭോക്താവ്. കാമുകിയുടെ കേൾവി നഷ്ടപ്പെട്ട സാഹചര്യത്തിൽ പുതിയ ഇയർബഡ്സ് മാത്രം പോരെന്ന് ഉപഭോക്താവ് അറിയിച്ചു.