ഒട്ടുമിക്ക ഇന്ത്യക്കാർക്കും ഇഷ്ടപ്പെട്ട ഗായകരിലൊരാളാണ് അർജിത് സിംഗ്. താരത്തിന്റെ പരിപാടികൾ ആരാധകർ വളരെ ആവേശത്തോടെയാണ് പൊതുവെ ഏറ്റെടുക്കാറുള്ളത്. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റം പലപ്പോഴും സോഷ്യൽ മീഡിയകളിൽ കയ്യടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരത്തിൽ യുകെയിൽ നടന്ന അർജിത്തിന്റെ പരിപാടിക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
അർജിത്തിന്റെ പരിപാടി കാണാനെത്തിയ ആരാധികയെ, സെക്യൂരിറ്റി കഴുത്തിൽ പിടിച്ച് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് ആരാധിക ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവം ശ്രദ്ധയിൽപ്പെട്ട അർജിതും സെക്യൂരിറ്റിയെ വിമർശിച്ചു.
This is not fair said @arijitsingh
When security grabbed a fan girl by the neck.. on the spot Arijit Singh said the guard. ❤️#UK Concert.Follow uss for more Updates.@Atmojoarjalojo @RockOnMusicLtd @OfficialTMTM #ArijitSingh #Security #fans #arijitsinghlive @BBCNews pic.twitter.com/nbvbV3XnLs
— The Arijitians (@thearijitians_) September 25, 2024
പ്രശ്‌നം എന്താണെങ്കിലും ഉപദ്രവിച്ചത് മോശമായെന്ന് താരം പറഞ്ഞു. നടക്കാൻ പാടില്ലാത്തത് നടന്നതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും നിങ്ങളെ സംരക്ഷിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നുവെന്നും അർജിത് ആരാധികയോട് പറഞ്ഞു. എല്ലാവരോടും ശാന്തരായി ഇരിക്കാൻ ആവശ്യപ്പെട്ടാണ് പിന്നീട് താരം പരിപാടി അവതരിപ്പിച്ചത്.















