തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് , കേരളം (ഉവാസ്) സർക്കാരിനോട് ആവശ്യപ്പെട്ടു.
സമയക്രമം അനുസരിച്ച് അഷ്ടമി ഒക്ടോബർ 10-ാം തിയതി ആരംഭിക്കുന്നതിനാൽ പൂജവയ്പ് അന്നേ ദിവസം വൈകുന്നേരം നടത്തേണ്ടിയിരിക്കുന്നു.
ഇതും വായിക്കുക
സംസ്ഥാനത്ത് കലണ്ടർ പ്രകാരം ഒക്ടോബർ 11 പ്രവൃത്തി ദിവസമായത് നിർദ്ദിഷ്ട അനുഷ്ഠാനങ്ങൾക്ക് തടസമാകുന്നതിനാൽ ഒക്ടോബർ 11 വെള്ളിയാഴ്ച, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (ഉവാസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇതും വായിക്കുക
ഒക്ടോബര്‍11 വെള്ളിയാഴ്ച ദുര്‍ഗാഷ്ടമിക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ ആവശ്യപ്പെട്ടിരുന്നു.
ആചാരധ്വംസനം ഒഴിവാക്കാന്‍ ഒക്ടോബര്‍11നു വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.