പൂജവയ്പ് പ്രമാണിച്ച് ഒക്ടോബർ 11 ന് വിദ്യാലയങ്ങൾക്ക് അവധി നൽകണം' : ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജവയ്പ് പ്രമാണിച്ച് ഒക്ടോബർ 11 ന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ : ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 10:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ ടി യു സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ഗോപകുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചത്

“ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അനുസരിച്ച് പരമ്പരാഗതമായി നവരാത്രി പൂജകൾ ആശ്വിന മാസത്തിലെ ശുക്ള പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെയുള്ള തിഥികളിലാണ് ആചരിച്ചുവരുന്നത്. സാധാരണയായി 9 രാത്രികളും 10 പകലുകളും നീണ്ടുനിൽക്കുന്ന നവരാത്രി – വിജയദശമി ആഘോഷങ്ങൾക്ക് ഇക്കുറി 11 നാൾ നീളുന്നു എന്ന സവിശേഷതയുണ്ട്. അതായത്, ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമിയായ 13നാണ് പരിസമാപ്തി കുറിക്കുക. സാധാരണ 60 നാഴിക അഥവാ 24 മണിക്കൂറാണ് ഒരു തിഥിയുടെ ദൈർഘൃം. എങ്കിലും ഇത്തവണ ചില വ്യത്യാസങ്ങൾ ഉള്ളതിനാൽ തൃതീയ രണ്ട് നാൾ വരുന്നുണ്ട്.

ഇതും വായിക്കുക

കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാതെ സർക്കാർ; അവധി ആവശ്യം ശക്തമാകുന്നു

 

നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഗ്രന്ഥം പൂജവെയ്‌ക്കുന്നത്. സാധാരണയായി അഷ്ടമി – ദുർഗാഷ്ടമി – ദിവസം സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പുസ്തകങ്ങൾ പൂജവെയ്‌ക്കുകയും ദശമി – വിജയദശമി – ദിവസം രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകൾ നടത്തുകയുമാണ് പതിവ്. ദുർഗാഷ്ടമി ഒക്ടോബർ 11നാണെങ്കിലും തൃതീയ രണ്ട് ദിവസങ്ങളിൽ വന്നതിനാൽ പൂജവെയ്പ് ഒക്ടോബർ പത്തിനാണ്. അഷ്ടമി തിഥിയിലെ സന്ധ്യയ്‌ക്കാണ് ഗ്രന്ഥങ്ങൾ പൂജവെയ്‌ക്കേണ്ടത് എന്ന ആചാരത്തിന്റെ ഭാഗമായാണിത്. അതായത്, ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12.28 മുതൽ 11 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 .08 വരെയാണ് അഷ്ടമി. ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് അഷ്ടമി അവസാനിക്കുന്നതിനാൽ വ്യാഴാഴ്ച വൈകിട്ട് അഷ്ടമിയും സന്ധ്യയും ചേരുന്ന സമയമാണ് പൂജവെയ്പിന് ഉത്തമമായി ജ്യോതിഷ പണ്ഡിതന്മാർ നിർദേശിച്ചിരിക്കുന്നത്. കേരള സർക്കാരിന്റെ കലണ്ടറിലും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച കൊല്ലവർഷം 1200 -) മാണ്ടിലെ മലയാള പഞ്ചാംഗത്തിലും ഈ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ വിദ്യാലയങ്ങളുടെ സ്ഥിതി എന്താണെന്നതിൽ വ്യക്തതയുമില്ല. പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”പത്രക്കുറിപ്പിൽ പറയുന്നു

ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘ് , കേരളം (ഉവാസ്)., യോഗക്ഷേമ സഭ, എൻ ജി സംഘ് എന്നീ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Tags: VIJAYADASHAMImahanavamiVidyarambhamDurgashtamiPUBLIC HOLIDAY
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies