നിലമ്പൂർ: പി. വി അൻവർ എംഎൽഎയുടെ വീട്ടിന്റെ മുന്നിൽ സിപിഎം ഫ്ലക്സ് . ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’ എന്നാണ് ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്ലക്സിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എന്നാൽ തുവൂരിൽ കെ. കരുണാകരൻ ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിൽ അൻവറിലെ അനുകൂലിച്ച് കൊണ്ടുള്ള ഫ്ലക്സും പ്രത്യക്ഷപ്പെട്ടു.
സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് അൻവറിന്റെ വാർത്താസമ്മേളനമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ആരോപിച്ചു. പൊലീസിനെ നിർവിര്യമാക്കി കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കാനാണ് അൻവറിന്റെ ശ്രമമെന്നും ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു. അൻവർ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ആളാണെന്ന് പറഞ്ഞ് പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ആദ്യ സൂചനയാണ് ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്.