ന്യൂഡൽഹി: കൊൽക്കത്തയിലെ ദുർഗാപൂജ ഉത്സവത്തിന് സാംസ്കാരിക സഹകരണം പ്രഖ്യാപിച്ച് ഡൽഹിയിലെ അയർലൻഡ് എംബസി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഗാൽവേയിലെ പ്രശസ്തമായ ഐറിഷ് കലാ കൂട്ടായ്മയായ മക്നാസിനെയും ദുർഗാപൂജ ആഘോഷങ്ങൾക്ക് പേരുകേട്ട കൊൽക്കത്തയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ബെഹാല നൂതൻ ദളും സഹകരിച്ചാകും ഉത്സവം ആഘോഷമാക്കുക.
നയതന്ത്രബന്ധത്തിനപ്പുറമുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും പങ്കിടുന്നതെന്ന് ഇന്ത്യയിലെ അയർലൻഡ് അംബാസഡർ കെവിൻ അല്ലി പറഞ്ഞു. വിദ്യാഭ്യാസം, സംസ്കാരം, മൂല്യങ്ങൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുകയാണെന്നും ഭാരതീയ സംസ്കാരത്തിനോട് ഒത്തുചേരുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഹൈന്ദവ ദേവതയായ ദുർഗയും കെൽറ്റിക് ദേവതയായ ഡാനുവിെനയും ആദരിക്കുന്ന പന്തൽ ദുർഗാപൂജയോടനുബന്ധിച്ച് നിർമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പന്തലിന്റെ മധ്യഭാഗത്ത് ഐറിഷ് ദേവതയായ ഡാനുവിനെ പ്രതിനിധീകരിച്ച് വലിയ ഇൻസ്റ്റാളേഷൻ സ്ഥാപിക്കും. പരമ്പരാഗ ഇന്ത്യൻ സൗന്ദര്യം ചോരാതെ പന്തലുകൾ സൃഷ്ടിക്കുകയാണെന്ന് ഐറിഷ് കലാകാരന്മാർ പറഞ്ഞു.
Listen in as Johnny O’Reilly and Richard Babbington from @Macnas dive into the collaboration with Behala Nutan Dal and artist Sanjib Saha for Kolkata Durga Puja 2024 to celebrate 75 years of Ireland-India diplomatic relations 🇮🇪🇮🇳#IrelandIndia75 pic.twitter.com/kg1PpDhmAy
— Irish Embassy India (@IrlEmbIndia) September 26, 2024