അരുണാചൽ പ്രദേശിലെ കൊടുമുടിക്ക് ഇന്ത്യ ദലൈലാമയുടെ പേര് നൽകിയതിൽ എതിർപ്പുമായി ചൈന രംഗത്ത്. ആറാം ദലൈലാമയായ സാങ്‌യാങ് ഗ്യാറ്റ്‌സോയുടെ പേരാണ് കൊടിമുടിക്ക് ഇന്ത്യ നൽകിയത്. ഇതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത കൊടുമുടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്‌സിലെ (നിമാസ്) 15 അംഗസംഘമാണ് കീഴടക്കിയത്. 20,942 അടിയാണ് കൊടുമിടിയുടെ ഉയരം.
പ്രദേശത്തെ മോൻപ ഗോത്രത്തിനും മറ്റു ജനതയ്‌ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ടതെന്നാണ് പർവ്വതാരോഹ സംഘം നിമാസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ‘ചൈനയുടെ പ്രദേശ’ത്തേക്ക് പർവതാരോഹകർ കടന്നുകയറിയെന്ന് ആരോപിച്ചാണ് നിലവിൽ ചൈന രംഗത്തെത്തിയത്. സാങ്‌നാൻ ( അരുണാചൽ പ്രദേശിന് ചൈന നൽകിയ പേര്) പ്രദേശം ചൈനയുടെ പ്രദേശമാണെന്നും യുവാക്കളുടെ പ്രവൃത്തി നിയമവിരുദ്ധവും അസാധുവാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാന്റെ വാദം.
Huge congratulations to Team @DirangNimas on their historic achievement!
Led by Director @imRanveerJamwal, they’ve successfully summited an untamed peak in the Gorichen Massif of Mon Tawang Region of Arunachal Pradesh, reaching an impressive 6,383 meters!
1/3 pic.twitter.com/buT50pG3iY
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) September 25, 2024
എന്നാൽ ചൈനയുടെ അവകാശവാദങ്ങളെ ഇന്ത്യ പൂർണ്ണമായും തള്ളി. , അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആരുടെയെങ്കിലും നിയമവിരുദ്ധമായ അവകാശവാദം കൊണ്ട് അതിന് മാറ്റമുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലഡാക്കിലെ സൈനിക വ്യന്യാസവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനയുടെ പ്രകോപനപരമായ പ്രസ്താവനകൾ.















