മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. അരോഹി ബാർദേ എന്നറിയപ്പെടുന്ന റിയ ബാർദേ ആണ് അറസ്റ്റിലായത്. ഇവരെ മുംബൈയ്‌ക്ക് സമീപമുള്ള ഉൽഹാസ്നഗറിൽ നിന്ന് ഹിൽ ലൈൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗ്ലാദേശി കുടുംബം വ്യാജരേഖകൾ ഉപയോഗിച്ച് അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് അംബേർനാഥ്, നേവാലി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശികളായ നാല് പേർ പിടിയിലായത്.
അമരാവതി സ്വദേശിയാണ് റിയക്ക് വേണ്ടി വ്യാജരേഖകൾ ചമച്ചുനൽകിയത്. റിയ അടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിയയുടെ കുടുംബം നിലവിൽ ഖത്തറിലാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.















