പത്തനംതിട്ട: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ടായതിനാല്‍ പതിനൊന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ.
സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പുസ്തകപൂജ ആരംഭിക്കേണ്ടത്. പത്തിന് വൈകിട്ട് പൂജ വയ്‌ക്കുന്ന പുസ്തകങ്ങള്‍ 11, 12 തീയതികളിലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി പൂജയ്‌ക്കു ശേഷം 13ന് രാവിലെ വിജയദശമി പൂജയ്‌ക്കു ശേഷമാണ് എടുക്കുന്നതും വിദ്യാരംഭവും. ദുര്‍ഗാഷ്ടമി, മഹാനവമി ദിനങ്ങള്‍ വിശ്വാസികള്‍ക്ക് പഠനം സാധ്യമല്ല. അന്ന് പൊതു അവധി നല്കണമെന്ന് ധര്‍മ്മാചാര്യ സഭ ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇതും വായിക്കുക
ഒക്ടോ. 11ന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ , കേരളാ എൻ ജി ഓ സംഘ്, ദേശീയ അദ്ധ്യാപക പരിഷത്ത്, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘ് , കേരളം (ഉവാസ്) എന്നീ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.