ബെയ്‌റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ലബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വെള്ളിയാഴ്ച മാരകമായ വ്യോമാക്രമണം നടത്തിയത് .
ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ സയ്യിദ് ഹസൻ നസറുള്ള ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടങ്ങൾ ആണ് ആക്രമിക്കപ്പെട്ടത്.
ഹസൻ നസറുള്ളക്ക് പരിക്കേറ്റോ കൊല്ലപ്പെട്ട എന്ന് വ്യക്തമല്ല.
അതിനിടെ ഹിസ്ബുള്ളയുടെ കേന്ദ്ര ആസ്ഥാനത്ത് ഒരു “precise strike ” (കൃത്യമായ ആക്രമണം) നടത്തിയതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. ഹിസ്ബുള്ളക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 90 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ സയ്യിദ് ഹസൻ നസറുള്ള ജീവിച്ചിരിപ്പുണ്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ഇറാന്റെ വാർത്താ ഏജൻസിയായ തസ്‌നിം അയാൾ സുരക്ഷിതനാണെന്ന് റിപ്പോർട്ട് ചെയ്തു.
“നിമിഷങ്ങൾക്ക് മുമ്പ്, ഇസ്രായേൽ പ്രതിരോധ സേന ഹിസ്ബുള്ള ഭീകര സംഘടനയുടെ സെൻട്രൽ ആസ്ഥാനത്ത് കൃത്യമായ ആക്രമണം നടത്തി, ഇസ്രായേൽ കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ സുരക്ഷിതമായും സുരക്ഷിതമായും ജീവിക്കാൻ കഴിയുന്ന തരത്തിൽ നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു,” ഐഡിഎഫ് വക്താവ് ഡാനിയേൽ. ഹഗാരി പ്രസ്താവിച്ചു.
“Moments ago, the Israel Defense Forces carried out a precise strike on the Central Headquarters of the Hezbollah terror organization…taking the necessary action to protect our people so that Israeli families can live in their homes, safely and securely.”
Listen to IDF… pic.twitter.com/I4hbN7KkO8
— Israel Defense Forces (@IDF) September 27, 2024
എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലേക്കുള്ള തന്റെ യാത്ര വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇസ്രായേലിലേക്ക് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സംഭവത്തിന് പിന്നിൽ ടെൽ അവീവ് ആണെന്ന് ആരോപിച്ച്, ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേൽ ഇതിനെതിരെ കനത്ത വ്യോമാക്രമണത്തിലൂടെയാണ് പ്രതികരിച്ചത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 700-ലധികം ആളുകൾ കൊല്ലപ്പെടുകയും 30,000-ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു.