നന്മ മാത്രം ആ​ഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ, അവനായി എന്നും പ്രാർത്ഥിച്ചിരുന്നു; വിതുമ്പി നാട്; മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി മണ്ണോട് ചേരാൻ അർജുൻ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നന്മ മാത്രം ആ​ഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ, അവനായി എന്നും പ്രാർത്ഥിച്ചിരുന്നു; വിതുമ്പി നാട്; മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി മണ്ണോട് ചേരാൻ അർജുൻ

Janam Web Desk by Janam Web Desk
Sep 28, 2024, 10:34 am IST
FacebookTwitterWhatsAppTelegram

കർണാ‍ടക ​ദേശീയപാതയിൽ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറെ കാണാതായി, രക്ഷിക്കണമെന്ന വാർത്തയിലൂടെയാണ് അർ‌ജുനായുള്ള കാത്തിരിപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തിരികെ വരും, ജീവനോടെ മണ്ണിനടിയിലുണ്ടെന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയോടെ തെരച്ചിൽ നടത്തി. പിന്നീട് തെരച്ചിൽ പുഴയിലേക്കായി. ഓരോ നിമിഷവും പ്രാർ‌ത്ഥനയോടെയാണ് കേരളം മുഴുവൻ അവനായി കാത്തിരുന്നത്. വളരെ പെട്ടെന്നാണ് മലയാളിക്ക് അർജുൻ സഹോദരനും മകനുമൊക്കെയായത്. പല​ ​ഘട്ടങ്ങളിലായി തെരച്ചിലുകൾ നടത്തിയെങ്കിലും പിന്നീട് ശേഷക്രിയ ചെയ്യാനെങ്കിലും അർജുനെ കിട്ടുമോയെന്നായി ആശങ്ക. 72 ദിവസങ്ങൾക്ക് ശേഷം ​ഗം​ഗാവലി പുഴയുടെ ആഴങ്ങളിൽ നിന്നാണ് അർജുന്റെ ചേതനയറ്റ ശരീരം ലഭിച്ചത്.

കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം ഓരോ മലയാളിയും പങ്കുച്ചേരുകയാണ്. ‌‌‌നൂറുക്കണക്കിന് പേരാണ് അവസാനമായി ഒരു നോക്ക് കാണാൻ കണ്ണാടിക്കൽ ​ഗ്രാമത്തിലെ അമരാവതി വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജോലിക്ക് പോകാനായി ഇറങ്ങിയ പലരും അർജുന്റെ മൃതദേഹമെത്തുന്നത് അറിഞ്ഞ് ആദരാഞ്ജലി അർപ്പിക്കാനെത്തി. ജീവനോടെ അർജുനെ കിട്ടാൻ പ്രാർത്ഥിച്ചിരുന്നുവെന്നാണ് കോർപറേഷൻ ജീവനക്കാരിയായ രജനി സങ്കടത്തോടെ പറയുന്നത്.

ജോലിക്ക് പോയപ്പോൾ വഴിയരികിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്. അർജുനെ കൊണ്ടുവരുന്നുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്. കണ്ടിട്ടേ വരുന്നുള്ളൂവെന്ന് ഭർത്താവിനോട് പറഞ്ഞ് ഇവിടെ നിന്നു. അർജുനെ കിട്ടിയോ എന്നറിയാൻ ഞങ്ങളെല്ലാം ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. ജീവനോടെ മോനെ കിട്ടാൻ പ്രാർത്ഥിച്ചു. സുഹൃത്തുക്കളെല്ലാം അർജുന്റെ കാര്യം പറയും. എന്തു ചെയ്യാൻ അവനെ ദൈവം തന്നില്ല. മൃതദേഹം രാത്രി കൊണ്ടുവന്നാലും അറിയിക്കണേ എന്ന് അർജുന്റെ നാട്ടുകാരനോട് പറഞ്ഞിരുന്നു. എത്ര രാത്രിയായാലും വന്നു കാണുമെന്ന് പറഞ്ഞിരുന്നു. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു അവനെന്ന് രജനി പറഞ്ഞു.

കണ്ണാടിക്കലാണ് സ്ഥലമെന്ന് പറയുമ്പോൾ അർജുന്റെ സ്ഥലമാണോയെന്നാണ് ആളുകൾ ചോദിക്കുന്നതെന്ന് നാട്ടുകാർ‌ പറയുന്നു. കൊവിഡ് കാലത്ത് നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അർജുനെന്നും നാട്ടുകാർ ഓർമിക്കുന്നു. പ്രാരാബ്ധങ്ങൾക്കിടയിലാണ് അർ‌ജുൻ വീടിന്റെ പണി കഴിപ്പിച്ചത്.

തീരാദുഃഖമായി അവസാനമായി ആ വീട്ടിലേക്ക് അർജുനെത്തിയപ്പോൾ അമ്മയും ഭാര്യയും സഹോദരങ്ങളും ആർത്ത് കരയുന്നുണ്ടായിരുന്നു. അച്ഛന്റെ വരവ് കാത്തിരുന്ന അർജുന്റെ മകനും സങ്കടക്കാഴ്ചയായി. കുടുംബത്തിനായി ചെറുപ്രായത്തിൽ വളയം പിടിക്കാനിറങ്ങിയ അർ‌ജുൻ ഇനിയില്ലെന്ന സത്യം വിശ്വസിക്കാനാവാതെ കണ്ണീരിലാഴ്ന്നിരിക്കുകയാണ് അമരാവതി വീട്. ആ​ഗ്രഹിച്ച് പണി കഴിപ്പിച്ച വീട്ടിൽ കൊതിതീരും വരെ താമസിക്കാനാവാതെ അർജുൻ ഇനി ആ വീടിനോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളും. പ്രണാമം…

Tags: ARJUNShirur LandslideKannadikal
ShareTweetSendShare

More News from this section

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

Latest News

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies