നിലമ്പൂർ : ന്യൂനപക്ഷക്കാർഡിറക്കി പി വി അൻവർ രംഗത്ത് . നിലമ്പൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി വി അൻവർ ന്യൂനപക്ഷ രാഷ്‌ട്രീയ പ്രസ്താവനകൾ ഇറക്കിയത്.
ന്യൂനപക്ഷ സംഗമം വിളിക്കുമെന്നും . സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി E N മോഹൻദാസ് ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം ആണെന്നും , അതാണ് തന്റെ ശക്തി എന്നും, താൻ അതിന്റെ ഭാഗമാണെന്നും അന്നവർ പറഞ്ഞു.
“താൻ കോടതിയിൽ പോകുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട പൊലീസിന്റെ തട്ടിപ്പ് പുറത്തെത്തിക്കാൻ വേണ്ടിയാണ്. റിദാൻ, മാമി വധക്കേസുകളിലും അന്വേഷണം വേണം. പി വി അൻവർ കള്ളക്കടത്തിന്റെ പിന്നണി പോരാളിയെന്ന് പറഞ്ഞു. അതും അന്വേഷിക്കാൻ പറയും. പൊലീസ് നൽകുന്ന റിപ്പോർട്ടിൽ ഒരു കാര്യവുമില്ല” അൻവർ പറഞ്ഞു.
“അനീതി കാണിച്ച ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനാകുന്നില്ല. സർക്കാർ എ ഡി ജി പി യെ തൊടില്ല . തൊട്ടാൽ പലതും സംഭവിക്കും. ഇനി നിയമ വഴി മാത്രമാണ് ലക്ഷ്യം . എ ഡി ജി പിയെ തൊട്ടാൽ പലർക്കും പൊള്ളും. എ ഡി ജി പി ക്കെതിരായ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുന്നില്ല. അത് കാത്തിരിക്കുന്നവർ വിഡ്ഢികളാണ്. “അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പി വി അൻവർ പറഞ്ഞു.
“പാർട്ടി പ്രവർത്തകരുടെ ഹൃദയം എന്നോടൊപ്പമാണ്, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ നിർദേശ പ്രകാരം ഭയപ്പെടുത്താനാണ് നീക്കം
മുദ്രാവാകും വിളിക്കുന്നവർക്ക് അത് തൊറ്റാണെന്ന് അറിയാം.പ്രവർത്തകർ നിർബന്ധിത സാഹചര്യത്തിലാണ് ചെയ്യുന്നത്. സത്യം ഒരിക്കൽ പുറത്തു വരും.പ്രവർത്തകരെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയാണ് നേതൃത്വം ചെയ്യുന്നത്” പി വി അൻവർ പറഞ്ഞു
തുടർന്ന് സിപിഎം മലപ്പുറം ജില്ലാ സെകട്ടറിക്കെതിരെ പി വി അൻവർ ആഞ്ഞടിച്ചു.
“E N മോഹൻദാസ് (സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി) തരം താഴ്ന്നവനാണ് . അത് തുറന്നു കാണിക്കും.E N മോഹൻദാസ് ന്യൂന പക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടു നിന്നു.താൻ ന്യൂനപക്ഷ സംഗമം വിളിക്കും.ഞാൻ നിലമ്പൂരിൽ മത്സരിക്കുമ്പോൾ ഒരു സംസ്ഥാന നേതാവ് പോലും വന്നില്ല.”ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പാർട്ടിക്ക് കത്ത് നൽകി എന്നും അൻവർ അവകാശപ്പെട്ടു.