ചെന്നൈ: ടാറ്റ ഇലക്‌ട്രോണിക്‌സ് പ്ലാൻ്റിൽ വൻ തീപിടിത്തം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള പ്ലാൻ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
അഞ്ചരയോടെയാണ് കമ്പനിയുടെ മൊബൈൽ ഫോൺ ആക്സസറീസ് പെയിൻ്റിംഗ് യൂണിറ്റിൽ അപകടമുണ്ടായത്. പരിസരമാകെ പുക പടർന്നതോടെ ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ഏഴ് ഫയർ എഞ്ചിനുകൾ വിന്യസിച്ചാണ് മുഴുവൻ ജീവനക്കാരെയും പരിസരത്ത് നിന്ന് ഒഴിപ്പിച്ചത്.1500 ലധികം ജീവനക്കാർ സംഭവ സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വക്താവ് അറിയിച്ചു.
ஒசூர் அருகே உள்ள டாடா தொழிற்சாலையில் பயங்கர தீ விபத்து
ஏராளமான பொருட்கள் தீயில் கருகி சேதம்
2 வாகனங்கள் மூலம் தீயை அணைக்கும் பணிகளில் தீயணைப்பு வீரர்கள் தீவிரம்#Hosur #Fireaccident #tata pic.twitter.com/aAeJ3IYqHc
— sathesh kumar (@sathesh1595) September 28, 2024
ഐഫോണിന്റെ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. വിവിധ ഷിഫ്റ്റുകളിലായി
4500 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 500 ഏക്കറിലാണ് കമ്പനി വ്യാപിച്ചു കിടക്കുന്നത്.