മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം. ‘‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയ റാമിന് നന്ദി.’’– എന്ന കുറിപ്പോടെ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധ്യ പങ്ക് വച്ചിട്ടുണ്ട്.
സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന ചിത്രം സാരിയിലെ നായികയാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ . . നടൻ സത്യാ യാദു ആണ് നായകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ആരാധ്യ ദേവിയെത്തുന്നത് .
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് ആരാധ്യ. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ഫോട്ടകളും വൈറലായിരുന്നു. നായികയായ ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്നാക്കിയതും രാം ഗോപാൽ വർമയായിരുന്നു. ഫോട്ടോ ഷൂട്ട് റീൽ വൈറലായതോടെയാണ് ശ്രീലക്ഷ്മി രാം ഗോപാൽ വർമയുടെ ശ്രദ്ധയിലെത്തുന്നത്.
ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഇവരെ നായികയാക്കി സിനിമ ചെയ്യുമെന്ന് സംവിധായകൻ അന്നേ വ്യക്തമാക്കിയിരുന്നു. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.