തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നൽകി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി ഐ അജയകുമാർ ഒപ്പമുണ്ടായിരുന്നു.
ഇതും വായിക്കുക
സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല . ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.