പാത്രം കഴുകാൻ മിക്ക വീടുകളിലെയും അടുക്കളകളിൽ സ്‌പോഞ്ച് സ്‌ക്രബറായായിരിക്കും ഉപയോഗിക്കുന്നത്. മാസങ്ങൾ പഴക്കം ചെന്നാലും, ഒരു സോപ്പ് തീർന്ന് അടുത്ത സോപ്പെടുത്താലും ഈ സ്‌ക്രബറുകൾ പൊതുവെ മാറ്റാറില്ല. എന്നാൽ ഇങ്ങനെ ചെയ്യുന്നത് രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..
സ്‌പോഞ്ച് സ്‌ക്രബറുകൾ വീട്ടിലെ ടോയ്‌ലറ്റ് സീറ്റുകളെക്കാൾ വൃത്തിഹീനമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അനന്യ പറയുന്നത്. മാസങ്ങളായി ഉപയോഗിക്കുന്ന സ്‌പോഞ്ചുകളിൽ ഇ- കോളി ബാക്റ്റീയകൾ ധാരാളമായി പെരുകുന്നു. ഒരേ സ്‌ക്രബറുകൾ തന്നെ വീണ്ടും വീണ്ടും പാത്രം കഴുകുന്നതിനായി ഉപയോഗിക്കുമ്പോൾ ബാക്ടീരിയകൾ ദിനംപ്രതി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്യുന്നു.
സ്‌പോഞ്ച് സ്‌ക്രബറുകൾ രണ്ടാഴ്ച കൂടുമ്പോൾ മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. ഇതിപുറമെ സ്‌ക്രബറുകൾ ഡിഷ് വാഷ് ഉപയോഗിച്ച് നന്നായി കഴുകി ചൂടുള്ള വെള്ളത്തിൽ അൽപസമയം മുക്കി വയ്‌ക്കുക. ശേഷം വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ ബാക്ടീരിയകളെ ഒഴിവാക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.















