ടൂറിസം രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഭാരതം. ഒരു ലക്ഷം വിദേശ സഞ്ചാരികൾക്ക് വിസ ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളിൽ നിന്ന് വിസ ഫീസ് ഈടാക്കില്ല. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് സുപ്രധാന പ്രഖ്യാപനം.
രാജ്യത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കാൻ ഈ നീക്കം നിർണയകമാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഡെസ്റ്റിനേഷനുകളെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമയാനം, റെയിൽവേ മന്ത്രാലയങ്ങളുമായി സഹകരിച്ചാകും ഇവ വികസിപ്പിക്കുക. ഇന്ത്യൻ ടൂറിസത്തിന്റെ മുഖമുദ്രയാകും ഈ സ്ഥലങ്ങൾ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ടൂറിസം മേഖലയുടെ വികസന പ്രവർത്തനങ്ങൾ നടത്തുക. പ്രദേശവാസികളുടെ പങ്കാളിത്തവും ഉറപ്പാക്കും.















