പുതിയ തലമുറ എം4 സിഎസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു. M4 CS ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ ബിഎംഡബ്ല്യു ടു-ഡോർ സ്‌പോർട്‌സ് കാർ ശ്രേണിയിൽ അതിന്റെ മുൻനിര ഉയർത്തുകയാണ്. ഒക്ടോബർ 4 ന് വില പ്രഖ്യാപിച്ചു കൊണ്ടുതന്നെ കാർ ഔദ്യോഗികമായി അവതരിപ്പിക്കും.
M4 CS-ലെ പാർട്ടി പീസ് BMW-ന്റെ 3.0-ലിറ്റർ ഇൻലൈൻ-സിക്സ് പെട്രോൾ എഞ്ചിനാണ്. 550bhp ഉത്പാദിപ്പിക്കുന്നു. 3.4 സെക്കൻഡ് കൊണ്ട് 0-100kmph വേഗത വാഹനം കൈവരിക്കും. എട്ട് ട്രാൻസ്മിഷൻ സ്പീഡ് എടിയാണ് വാഹനത്തിന്.
വില 1.5 കോടി രൂപയ്‌ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷ. ഓഡി RS5, Mercedes-Benz C63 AMG, വരാനിരിക്കുന്ന മസെരാട്ടി ഗ്രാൻ ടൂറിസ്മോ എന്നിവയ്‌ക്ക് എതിരാളി ആയിരിക്കും M4 CS.















