തിരുവനന്തപുരം : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി നൽകും.ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ അറിയിച്ചതാണ് ഇത്.
നവരാത്രി ആഘോഷങ്ങൾ സാധാരണയായി 9 ദിവസമാണെങ്കിലും ഇത്തവണ 10 ദിവസമാണ് ഉണ്ടാവുക. ചന്ദ്രന്റെ ഉദയാസ്തമയങ്ങളിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകലാണ് ഇതിന് കാരണം. അതുകൂടാതെ അഷ്ടമി സന്ധ്യയ്‌ക്ക് വരുന്ന ദിവസമാണ് പൂജ വെക്കേണ്ടത്. അത് ഇക്കുറി ഒക്ടോബർ 10നാണ്. തുടർന്ന് പതിനൊന്നും പന്ത്രണ്ടും തീയതികളിൽ പൂജ വെച്ചതിനുശേഷം ഒക്ടോബർ 13നാണ് പൂജ എടുക്കേണ്ടത്.
ഇതും വായിക്കുക
സർക്കാർ കലണ്ടറുകളിൽ പൂജവയ്പ്പ് ഒക്ടോബർ 10ന് എന്ന രേഖപ്പെടുത്തിയിരുന്നെങ്കിലും ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നൽകിയിരുന്നില്ല.
ഇതിനെ തുടർന്ന് ദേശീയ അധ്യാപക പരിഷത്ത് കേരള സംസ്ഥാന ഘടകം പ്രസിഡന്റ് പി എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 11 വ്യാഴാഴ്ച അവധി നൽകാൻ തീരുമാനിച്ചത്.
ഒക്ടോബർ 11 വെള്ളിയാഴ്‌ച്ച കേരളത്തിൽ അവധി പ്രഖ്യാപിയ്‌ക്കണം എന്ന്, യോഗക്ഷേമ സഭ, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് , ശ്രേഷ്ഠാചാര്യ സഭ, എൻ ജി ഓ സംഘ് , ഹിന്ദു ഐക്യ വേദി എന്നീ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.