ചിക്കമംഗളൂരു ; ഇന്ത്യയുടെ മണ്ണിനോടും സംസ്‌കാരത്തോടും വലിയ ബഹുമാനവും അഭിമാനവുമാണ് പല വിദേശപൗരന്മാർക്കുമുള്ളത് . ഇവിടുത്തെ ആചാരങ്ങളും തത്വചിന്തയും ഭാഷയും പഠിക്കാൻ വിദേശ വിദ്യാർത്ഥികൾക്ക് വളരെയധികം താൽപ്പര്യവുമുണ്ട്. ഇപ്പോഴിതാ ഇസ്രയേലിൽ നിന്നുള്ള വിദ്യാർഥികളാണ് സംസ്‌കൃതം പഠിക്കാൻ ഹിരേമംഗളൂരു കോദണ്ഡരാമചന്ദ്ര സ്വാമി ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. . പൂർണ്ണമായും ഇന്ത്യൻ സംസ്‌കാരത്തിലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും താല്പര്യം പ്രകടിപ്പിക്കുന്ന ഇസ്രായേൽ പൗരന്മാരാണിവർ.
സംസ്‌കൃതത്തിൽ പിഎച്ച്‌ഡി ബിരുദം നേടിയ റാഫിയാണ് തന്റെ വിദ്യാർത്ഥികളായ ഇലിൽ, ജിവ്, ഷാൾ, മായ, നവി, നാദർവ് എന്നിവരുമായി സംസ്‌കൃതം പഠിക്കാൻ ഇസ്രായേലിൽ നിന്ന് എത്തിയത് .
രാമായണത്തിലെ ശ്ലോകങ്ങളാണ് ഇവർ ഇപ്പോൾ പഠിക്കുന്നത് . രണ്ട് ദിവസമായി സംസ്‌കൃതം പഠിപ്പിക്കുന്ന താൻ ആദ്യം ഇംഗ്ലീഷിലാണ് ഇവരോട് സംസാരിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ ഇപ്പോൾ പൂർണമായും സംസ്‌കൃതത്തിൽ സംസാരിക്കാൻ കഴിയുന്നുണ്ടെന്നും അധ്യാപകൻ വൈഷ്ണവ് പറഞ്ഞു.















