ഝാർഖണ്ഡ് : സ്വന്തം ഭർത്താവ് 12 ഓളം സ്ത്രീകളെ മതം മാറ്റി നിക്കാഹ് ചെയ്തതെന്ന പരാതിയുമായി യുവതി . റാഞ്ചിയിലാണ് സംഭവം . ഫിറോസ്, സഹോദരിമാരായ ഷഹനാസ് ഖാത്തൂൺ, നിഖാത് പർവീൻ, രഹ്‌നുമ ഖാത്തൂൺ എന്നിവർക്കെതിരെയാണ് ഫിറോസിന്റെ രണ്ടാം ഭാര്യ പൗളിന പോലീസിൽ പരാതി നൽകിയത്.
ഫിറോസ് ആലം 12 സ്ത്രീകളെ വിവാഹം കഴിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത് . 1992-ൽ ഫിറോസ് തന്നെ വിവാഹം കഴിച്ചതായി യുവതി പരാതിയിൽ പറയുന്നു. താൻ രണ്ടാം ഭാര്യയാണെന്നും , ക്രിസ്ത്യൻ വിശ്വാസിയാണെന്നും പരാതിയിൽ പറയുന്നു. .
ഫിറോസിന്റെ വീട്ടിൽ നിലവിൽ നാലു ഭാര്യമാരുണ്ട് .തന്നെയും മതം മാറാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു . സ്വത്ത് ഭാഗം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മറ്റ് ഭാര്യമാർ ചേർന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും പൗളിന പറയുന്നു.