കോഴിക്കോട്: വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ 62-കാരന് 37 വർഷം കഠിന തടവ്. കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ എന്ന നാസറിനെയാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.എസ് അമ്പിളി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ഒടുക്കണം. 2022 ജനുവരി മുതല്‍ പല ദിവസങ്ങളില്‍ ഇയാള്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.
ശിക്ഷ 20 വര്‍ഷം ഒരുമിച്ച് അനുഭവിക്കണം. പിഴസംഖ്യയില്‍ 50,000 രൂപ ഇരയ്‌ക്ക് നല്‍കണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിയെ രക്ഷിതാക്കൾ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സയക്ക് കൊണ്ടുപോയിരുന്നു.
എന്നാൽ പ്രതി വീണ്ടും കുട്ടിയെ സമീപിച്ച് മയക്കുമരുന്ന് നൽകാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍എന്‍ രഞ്ജിത് ഹാജരായി. കോഴിക്കോട് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്.















