കടൽ കടന്ന് മുത്തപ്പൻ വെള്ളാട്ടം . ഇംഗ്ലണ്ടിലെ മുത്തപ്പൻ സേവ സമിതിയുടെയും കെന്റ് ഹിന്ദു സമാജം കെന്റ് അയ്യപ്പ ടെമ്പ്ലിന്റെയും ആഭിമുഖ്യത്തിലാണ് ഇംഗ്ലണ്ടിലെ വിവിധ ഇടങ്ങളിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം സംഘടിപ്പിച്ചത്.ബ്രിട്ടനിൽ ആദ്യമായി എത്തിയ മുത്തപ്പൻ വെള്ളാട്ടം കാണുവാനും, അനുഗ്രഹം തേടാനും നൂറുകണക്കിന് പേരാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വൈറലായി കഴിഞ്ഞു.
ദിലീപ് പെരുവണ്ണാന്‍, സതീഷ് പെരുവണ്ണാന്‍, സജില്‍ മടയൻ, വിനോദ് പണിക്കര്‍, അനീഷ്, മനോഹരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മുത്തപ്പൻ വെള്ളാട്ടം നടത്തി വരുന്നത്. ലെസ്റ്റർ, കെന്‍റ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വെള്ളാട്ട മഹോത്സവം നടന്നത്.ഉത്തരമലബാര്‍ മേഖലയില്‍ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ശ്രീ മുത്തപ്പന്‍ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. മലബാർ മേഖലയിലാണ് മുത്തപ്പൻ വെള്ളാട്ടം കൂടുതലായി കണ്ടുവരുന്നത്















