മലപ്പുറം: പി. വി അൻവറിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിസ്റ്റർ പി.വി അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല എന്ന തലക്കെട്ടോടെ നീണ്ട കുറിപ്പാണ് അൻവർ എഴുതിയിരിക്കുന്നത്. പതിവ് ശൈലിയിൽ നിന്ന് മാറി ഭീഷണി കൂടി പുരട്ടിയാണ് പക്ഷെ ജലിലിന്റെ അൻവർ വിമർശനം. അൻവറിനെ പിന്തുണച്ച ജലീലിന് പെട്ടെന്ന് വന്ന മനം മാറ്റത്തിൽ അണികൾ അങ്കലാപ്പിലായി. പിണറായി വിജയനുള്ള അൽപ്പം പുകഴ്‌ത്തൽ കൂട്ടി ചേർത്തായിരുന്നു ജലീലിന്റെ പോസ്റ്റ്.
ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്.
കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെയെന്ന, ജലീൽ പറഞ്ഞു.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. രാവിലെ ഞാന്‍ പൂര്‍ണ സ്വതന്ത്രന്‍ ആരോടും ബാധ്യതയില്ല എന്ന് പറയുന്നു.വൈകുന്നേരം നിലപാട് പറയുന്നു എന്ന് പറഞ്ഞിട്ട് വെടിവെച്ച് കൊന്നാലും എതിര് പറയില്ല എന്ന് പറയുന്നു. സ്വാഭാവികമായും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയമാണ്.അതിനിടയില്‍ എന്തെങ്കിലും വില പേശല്‍ നടന്നോ എന്നത് സംശയാണ്, എന്നായിരുന്നു ഒരു കമന്റ്.