ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും: ജിഎസ്എസ് മഹോത്സവം 2024 ഒക്ടോബർ 11ന് 
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും: ജിഎസ്എസ് മഹോത്സവം 2024 ഒക്ടോബർ 11ന് 

Janam Web Desk by Janam Web Desk
Oct 3, 2024, 08:08 pm IST
FacebookTwitterWhatsAppTelegram

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ജിഎസ്എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും സംഘടിപ്പിക്കുന്നു. ഒക്ടോബർ 11ന് കേരളീയ സമാജത്തിൽ വച്ച് സ്റ്റാർ വിഷൻ ഇവൻസുമായി സഹകരിച്ച് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി ചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ മുഖ്യ അതിഥി ആയിരിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കേരള നിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും കേരളീയ സമാജം പ്രസിഡന്റുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകുന്ന നാലാമത് ഗുരുസ്മൃതി അവാർഡ് 2024 പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ ജി ബാബുരാജന് ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ സമ്മാനിക്കും. പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന ഗാനമൃതം ചടങ്ങിന് മാറ്റുകൂട്ടും.

ഒക്ടോബർ 11 വെള്ളിയാഴ്ച വൈകിട്ട് 5. 30 മുതൽ കേരളീയ സമാജത്തിൽ നടക്കുന്ന ജിഎസ്എസ് മഹോത്സവം 2024 പ്രവേശനം പൂർണമായും സൗജന്യമാണെന്നും ആഘോഷവും സർവ്വമത സമ്മേളനത്തിന്റ ശതാബ്ദിയും വിജയിപ്പിക്കുവാൻ ബഹറിനിലെ മുഴുവൻ മലയാളി സമൂഹത്തെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, ജി എസ് എസ് മഹോത്സവം 2024 കമ്മിറ്റി ജനറൽ കൺവീനർ എ. വി ബാലകൃഷ്ണൻ, ജോയിൻ ജനറൽ കൺവീനറും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ മിഥുൻ മോഹൻ, സബ് കമ്മിറ്റി കൺവീനർമാരായ എൻ എസ് റോയ്, അജിത്ത് പ്രസാദ്, ശിവശങ്കരകുമാർ, മനോജ് വർക്കല,ശിവകുമാർ സതീഷ് എന്നിവർ പങ്കെടുത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

Tags: Bahrain
ShareTweetSendShare

More News from this section

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies