ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേൽ; ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേൽ; ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:03 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദഹിയെ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ഇവിടെ കനത്ത ആക്രമണമാണ് ഇസ്രായേൽ സൈന്യം നടത്തിയത്.

ഹിസ്ബുള്ളയുടെ അടുത്ത മേധാവിയായി ചുമതലയേൽക്കുമെന്ന് നേതൃത്വം അറിയിച്ച് ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഇവിടെ ഒരു ഭൂഗർഭ ബങ്കറിനുള്ളിൽ സഫിദ്ദീൻ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു നീക്കം. എന്നാൽ ആക്രമണത്തിൽ സഫിദ്ദീന് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല.

ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഹാഷിം സഫിദ്ദീൻ ചുമതലയേൽക്കുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഏഴോളം നേതാക്കളെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇസ്രായേൽ വധിച്ചത്. ഹിസ്ബുള്ളയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായ ഹാഷിം സഫിദ്ദീൻ നസ്റല്ലയുടെ ബന്ധു കൂടിയാണ്. ഇറാനിൽ നിന്നും ഇസ്രായേലിലേക്ക് 180ഓളം മിസൈലുകൾ തൊടുത്തതിന് പിന്നാലെയാണ് ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രായേൽ കടുപ്പിച്ചത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും അറിയിച്ചിട്ടുണ്ട്.

അതേസമയം ഹസൻ നസ്റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്ന് റിപ്പോർട്ട്. നസ്റല്ലയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ദു:ഖാചരണം ലെബനൻ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ള അനുകൂലികളായ നിരവധി പേർ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുന്നുണ്ട്.

 

Tags: Hashem SafieddineIsraeli StrikesHezbollah Intel HQ
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies