മഹാരാഷ്‌ട്രയിലെ കർജാത്തിൽ, നവരാത്രിയോടനുബന്ധിച്ച് ശ്രീ ഛത്രപതി ശിവാജി മഹാരാജ് ക്രിക്കറ്റ് അക്കാദമിയുടെയും സ്‌പോർട്‌സ് കോംപ്ലക്‌സിന്റെയും ആഭിമുഖ്യത്തിൽ ഭൂമി പൂജാ സംഘടിപ്പിച്ചിരുന്നു . ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് . വേദിയിൽ വച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയിൽ രോഹിത് ശർമ്മ തൊട്ട് നമസ്ക്കരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .
എംഎൽഎ രോഹിത് പവാറിനൊപ്പമാണ് രോഹിത്ത് ശർമ്മ ചടങ്ങിനെത്തിയത് . ഷാഹു മഹാരാജ്, മഹാത്മാ ജ്യോതിബ ഫൂലെ, ഛത്രപതി ശിവാജി മഹാരാജ് തുടങ്ങി നിരവധി ഇതിഹാസങ്ങളുടെ ചിത്രങ്ങളും , ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും വേദിയിൽ വച്ചിരുന്നു . തന്റെ പാദരക്ഷകൾ അഴിച്ചുമാറ്റിയ ശേഷമാണ് ഭൂമി പൂജയ്‌ക്ക് മുന്നോടിയായി രോഹിത് ശർമ്മ ചിത്രങ്ങൾ തൊട്ട് വണങ്ങിയത് . രോഹിതിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രോഹിതിനെ കാണാൻ നിരവധി യുവാക്കൾ അവിടെ തടിച്ചുകൂടിയിരുന്നു. അവർക്കും രോഹിത് മാതൃകയാണെന്നാണ് കമന്റുകൾ .
— follow @rushiii_12 (@middle451817) October 3, 2024















