കമല്‍ഹാസന്റെ സിനി ജീവിതത്തിൽ ഏറ്റവും ദുരന്തമായി മാറിയ സിനിമയാണ് ഇന്ത്യന്‍ 2. ക്ലാസിക്കായ ഇന്ത്യന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയറ്ററില്‍ പരാജയപ്പെടുകയായിരുന്നു. ചിത്രം കനത്ത പരാജയമായതോടെ ഒടിടിയിലും ശ്രദ്ധിക്കപ്പെട്ടില്ല. 250 മുതൽ 300 കോടി മുതൽ മുടക്കിലാണ് ഇന്ത്യൻ 2 തിയറ്ററുകളിൽ എത്തിയത്. എന്നാൽ 150 കോടിയാണ് ഇന്ത്യൻ 2വിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
ഇതിന്റെ നഷ്ടം നികത്താൻ ഇന്ത്യൻ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3. നെറ്റ്ഫ്ലിക്സിന് ആകും സ്ട്രീമിംഗ് അവകാശമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യന്‍ 3യില്‍ നാല്പത് വയസുകാരനായാണ് കമല്‍ഹാസന്‍ എത്തുന്നതെന്നും സൂചനയുണ്ട്.നേരത്തെ ഇന്ത്യൻ 2 വിന്റെ ലോഞ്ചിങ് ചടങ്ങിൽ താൻ ഇന്ത്യൻ 3ക്കായിട്ടാണ് കാത്തിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു
സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു.















