അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. കബൂളിലെ ഇംപീരിയൽ കോണ്ടിനൻ്റൽ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ.
പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഓൾ റൗണ്ടറുടെ വധുവിനെ തപ്പുകയാണ് ആരാധകർ. റാഷിദ് ഖാന് ആശംസകൾ അറിയിച്ചുകൊണ്ടാണ് നബി ചിത്രങ്ങൾ പങ്കുവച്ചത്. വർഷങ്ങൾക്ക് മുൻ ലോകകപ്പ് നേടിയ ശേഷമേ താൻ വിവാഹം കഴിക്കൂ എന്ന് റാഷിദ് ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും മികച്ച പ്രകടനം നടത്താൻ അവർക്കായിരുന്നു.
അഫ്ഗാനായി ടെസ്റ്റിൽ 34 വിക്കറ്റും 105 ഏകദിനങ്ങളിൽ നിന്ന് 190 വിക്കറ്റും നേടിയ റാഷിദ് 93 ടി20യിൽ നിന്ന് 152 വിക്കറ്റുകളും സ്വന്തം അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഈ മുൻനിര സ്പിന്നർ.
Congratulations to the one and only King Khan, Rashid Khan, on your wedding! Wishing you a lifetime of love, happiness, and success ahead.@rashidkhan_19 pic.twitter.com/fP1LswQHhr
— Mohammad Nabi (@MohammadNabi007) October 3, 2024
Scenes outside the hotel which is hosting Rashid Khan’s wedding in Kabul. pic.twitter.com/LIpdUYVZcA
— Mufaddal Vohra (@mufaddal_vohra) October 3, 2024















